രാഹുൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു : അമിത്‌ ഷാ


ന്യൂഡൽഹി
അതിർത്തിയിൽ പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ രാഹുൽ ഗാന്ധി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.
ചൈനയുമായുള്ള അതിർത്തി സംഘർഷത്തിനിടെ ചൈനയും പാകിസ്ഥാനും ഇഷ്ടപ്പെടുന്ന പരാമർശങ്ങളാണ് നടത്തുന്നത്. 1962ലെ യുദ്ധംമുതൽ ഇന്നുവരെയുള്ള സംഭവങ്ങളിൽ പാർലമെന്റിൽ ഒരു ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും പറഞ്ഞു.

രാഹുൽ ഉപയോഗിക്കുന്ന ‘സറണ്ടറർ മോഡി’യെന്ന ഹാഷ്ടാഗ് പാകിസ്ഥാനും ചൈനയും പ്രോത്സാഹിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യവിരുദ്ധ അജൻഡ നേരിടാൻ തങ്ങൾ തയ്യാറാണ്. എന്നാൽ, ഒരു വലിയ രാഷ്ട്രീയ പാർടിയുടെ മുൻ പ്രസിഡന്റ് ഇങ്ങനെയൊരു സമയത്ത് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് വേദനിപ്പിക്കുന്നതാണെന്നും ഷാ പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/2CPUPQp

Comments

Archive

Contact Form

Send