ഓറോബിന്തൊ ഫാര്‍മയിലെ തൊഴിലാളി വിരുദ്ധ നീക്കം; പ്രതിഷേധത്തിനൊടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി മാനേജുമെന്റ്
ന്യൂഡല്ഹി> രാജ്യത്തെ ഏറ്റവും വലിയ ഫാര്മസ്യൂട്ടിക്കല് കമ്പനികളിലൊന്നായ ഓറോബിന്തൊ ഫാര്മയില് നിന്ന് തൊഴിലാളികളെ പിരിച്ചുവിടുന്നതിനെതിരായ സമരത്തില് ചര്ച്ചയ്ക്ക് സന്നദ്ധമായി മാനേജ്മെന്റ്. സിഐടിയു നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
ലോക്ക്ഡൗണ് കാലത്ത് പിരിച്ചുവിടരുതെന്ന് ഉത്തരവുള്ളപ്പോള് തന്നെയാണ് തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടിയിലേയ്ക്ക് മാനേജ്മെന്റ് നീങ്ങിയത്. ഇതിനെതിരെയാണ് ശക്തമായ സമരവുമായി സിഐടിയു രംഗത്തെത്തിയത്. കമ്പനിയില് തൊഴിലെടുക്കുന്നവര്ക്ക് ലഭിക്കേണ്ട വേതനവും പൂര്ണമായും കമ്പനി നല്കാന് തയ്യാറാകുന്നില്ലായിരുന്നു.
ലോകത്താകെ 150ലധികം രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉല്പ്പന്നങ്ങള് കയറ്റി അയക്കുന്ന സ്ഥാപനമാണ് ഓറോബിന്തൊ.
Credits National || Deshabhimani Online News https://ift.tt/3enbyIH
Comments