തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ പ്രവേശനം വേണ്ടെന്നുള്ള ഉത്തരവ് ദീര്‍ഘിപ്പിച്ചു
തിരുവനന്തപുരം> സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില് ഭക്തര്ക്ക് പ്രവേശനം അനുവദിക്കേണ്ടതില്ലെന്നുള്ള തീരുമാനം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ദീര്ഘിപ്പിച്ചിരിക്കുന്നതായി തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് അഡ്വ.എന്.വാസു അറിയിച്ചു.
ജൂണ് 30 വരെ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നതായിരുന്നു നേരത്തെ ബോര്ഡ് ഉത്തരവ് പുറപ്പെട്ടുവിച്ചത്. പ്രസ്തുത ഉത്തരവാണ് ഇപ്പോള് ദീര്ഘിപ്പിച്ചിരിക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/3eNIb2e
Comments