കോവിഡ്‌ പ്രതിരോധത്തിൽ കേരളം മാതൃക: തുഷാർ വെള്ളാപ്പള്ളി

https://ift.tt/eA8V8J


ചേർത്തല > കോവിഡ് പ്രതിരോധത്തിൽ കേരളം മാതൃകാപരമായാണ് പ്രവർത്തിക്കുന്നതെന്ന് ബി ഡി ജെ എസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ചതെന്ന് എല്ലാവരും സമ്മതിക്കുന്നു. കേന്ദ്രവും സംസ്ഥാനവും യോജിച്ചാണ് പ്രവർത്തിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർടി 35 മുതൽ 40 വരെ ശതമാനം സീറ്റിൽ മത്സരിക്കും.

28 ന് കൊച്ചിയിൽ ചേരുന്ന എൻ ഡി എ യോഗത്തിൽ ഇക്കാര്യം ഉൾപ്പെടെ ചർച്ചചെയ്യും. സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റാൻ കേന്ദ്ര ബിജെപി നേതൃത്വത്തിനും മന്ത്രിമാർക്കും രണ്ടാഴ്ച മുമ്പ് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2zLn95b
via IFTTT

Comments

Archive

Contact Form

Send