കേന്ദ്രമന്ത്രിസഭയുടെ ഫയൽപോലും കാണാൻ മുരളീധരന് കഴിയുന്നില്ല: എളമരം

കോഴിക്കോട് > കേന്ദ്രസർക്കാർ എടുക്കുന്ന തീരുമാനങ്ങൾ പലതും കേന്ദ്രമന്ത്രി വി മുരളീധരൻ അറിയാറില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എംപി. കേന്ദ്രസർക്കാറിന്റെ പ്രവാസി നിലപാടിനെതിരെ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാറിന്റെ നിലപാട് അറിയാതെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. വൈറസ് തടയുന്നതിൽ കേരളം എടുത്ത മുൻകരുതലുകളെ പ്രശംസിച്ചാണ് വിദേശമന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ പ്രശംസിച്ചത്. കോംപ്ലിമെന്റ് എന്നാൽ അനുമോദനം എന്നാണ് മനസിലാക്കുന്നത്. കേന്ദ്രമന്ത്രിഭയുടെ ഫയൽ കാണാൻ പോലും സഹമന്ത്രിക്ക് കാണാൻ കഴിയില്ല. ഈ അജ്ഞതയിൽ നിന്നാണ് മുരളീധരൻ സംസാരിക്കുന്നത്.

കേന്ദ്രപ്രവാസി വകുപ്പ് കൈകര്യം ചെയ്യുന്ന സഹമന്ത്രി എന്ന നിലയിൽ മുരളീധരനോട് സഹതാപമുണ്ട്. സെക്രട്ടറി അയച്ച കത്തിന്റെ വിശാദംശം പോലും അദ്ദേഹത്തിന് അറിയില്ല. കോവിഡ് പ്രതിരോധത്തിൽ കേരളം മുൻകരുതൽ എടുക്കുന്നതിനാൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3dybxR2

Comments

Archive

Contact Form

Send