രെഹ്‌ന ഫാത്തിമ കേസ്: പൊലീസ് നിലപാട് തേടി
കൊച്ചി> രഹ്ന ഫാത്തിമ നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി . രെഹന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്റ്റീസ് എ.രാജാ വിജയരാഘവന്റെ നടപടി.
ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. പ്രായപൂർത്തിയാവാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് രഹനക്കെതിരായ കേസ് . തനിക്കെതിരായ പോക്സോ കേസ് നിലനിൽക്കില്ലെന്നാണ് രഹ്നയുടെ വാദം. ലൈംഗീകതയും സ്ത്രീ ശരീരവും സംബന്ധിച്ച ചർച്ചകൾ വീട്ടിലും സമൂഹത്തിലും നടത്തുന്നതിൽ തെറ്റില്ലന്നു കേസിൽ തന്നെ തെറ്റായി പ്രതി ചേർത്തിരിക്കുകയാണന്നും രഹന ജാമ്യാപേക്ഷയിൽ പറയുന്നു .
Credits Kerala || Deshabhimani Online News https://ift.tt/2NGAX4d
Comments