ബംഗളൂരുവിൽ ഇതര സംസ്‌ഥാന തൊഴിലാളികൾക്കായി സിപിഐ എമ്മിന്റെ സൗജന്യ ജനകീയ മാർക്കറ്റ്
ബാംഗ്ലൂർ > കർണാടകയിലെ ബംഗളൂരു നഗരത്തിൽ തൊഴിലില്ലാതെ കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആശ്രയമായി സിപിഐ എം ബംഗളൂരു നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ജനകീയ മാർക്കറ്റ് ആരംഭിച്ചു.
.jpg)
തൊഴിലാളികളോട് സംസ്ഥാന സർക്കാർ അനുഭാവപൂർണമായ സമീപനം സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സിപിഐ എം സൗജന്യ പച്ചക്കറി മാർക്കറ്റ് എന്ന ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ജനകീയ മാർക്കറ്റ് വഴി വിതരണം ചെയ്ത പച്ചക്കറികളും അവശ്യസാധനങ്ങളും തൊഴിലില്ലാതെ കഷ്ടപ്പെടുന്ന നിരവധി പേർക്ക് സഹായകമായി. ഐടി മേഖലയിലെ പാർടി ബ്രാഞ്ചുകളുടെ കൂടി സഹകരണത്തോടെയാണ് മാർക്കറ്റ് സംഘടിപ്പിക്കപ്പെട്ടത്.
Credits Kerala || Deshabhimani Online News https://ift.tt/38atGmM
Comments