വ്യാജരേഖ ചമച്ച ബംഗ്ലാദേശ് സ്വദേശി കുറ്റിപ്പുറത്ത് അറസ്റ്റിൽ
കുറ്റിപ്പുറം> വ്യാജരേഖ ചമച്ച ബംഗ്ലാദേശ് സ്വദേശി കുറ്റിപ്പുറത്ത് അറസ്റ്റിലായി. ബംഗ്ലാദേശിൽ നിന്നും രേഖകളില്ലാതെ കുടിയേറി കേരളത്തിൽ എത്തിയ ധാക്ക ബൗഫാൽ സ്വദേശി സൈദുൽ ഇസ് ലാം മുന്ന യെ (27) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ പർഗാനാസ് ജില്ലയിലെ ഹസനാബാദ് റോയ് ജൂരിലെ മുന്നാഖാൻ എന്ന പേരിൽ ഇയാൾ സ്വന്തമാക്കിയ വ്യാജ ആധാർ കാർഡും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
തിരുനാവായയിലെ തുണിക്കടയിൽ സെയിൽസ്മാനായിരുന്ന ഇയാൾ ചെമ്പിക്കലിലെ ക്വാർട്ടേഴ്സിൽ സുഹൃത്ത് ആരിഫിനോടും കുടുംബത്തോടും ഒപ്പമാണ് താമസിച്ചിരുന്നത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. 2003 മുതൽ ധാക്കയിൽ ഗാർമെന്റ് സ് ജീവനക്കാരനായിരുന്ന ഇയാൾ പാസ്പോർട്ടും മറ്റ് രേഖകളും ഇല്ലാതെ 2013 ൽ ഷാക്കിറ ബോർഡർ വഴി ഇന്ത്യയിലേക്ക് കടന്നു.
ബാംഗ്ലൂരിലെ അത്തി ബല്ലയിലും തിരുപ്പൂരിലും ഗാർമെൻറ്സിൽ ജോലി ചെയ്തു. പിന്നീട് മലപ്പുറം മുണ്ടുപറമ്പിലും വീണ്ടും തിരുപ്പുർ അവിനാശി റോഡിലും ജോലി ചെയ്തു. അവിടെ വെച്ച് 1500 രൂപ കൊടുത്ത് ആധാർ കാർഡ് ശരിയാക്കിയെടുത്തു. പശ്ചിമ ബംഗാളിലെ വിലാസത്തിലാണ് ആധാർ കാർഡ് സംഘടിപ്പിച്ചത്.പിന്നീട് തിരുനാവായയിൽ എത്തി രണ്ട് വർഷത്തോളമായി ഇവിടെ തുണിക്കടയിൽ ജോലി ചെയ്യുകയാണ്.ഇതിനി ടയിൽ വിവാഹത്തിനായി കഴിഞ്ഞ ജനുവരിയിൽ ബംഗ്ലാദേശിലേക്ക് പോയി. പിന്നീട് ഫെബ്രുവരി 24 ന് വിവാഹശേഷം തിരുനാവായയിൽ തിരിച്ചെത്തി. ബംഗ്ലാദേശുകാരിയായ ഭാര്യ നാട്ടിൽ തന്നെയാണ്.
Credits Kerala || Deshabhimani Online News https://ift.tt/3114u0k
Comments