പൊലീസ് നിയമന ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യണം; ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം > പൊലീസ് സേനയിലെ വിവിധ ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ചില സ്ഥാനക്കയറ്റങ്ങൾ മൂലമുണ്ടായ ഒഴിവുകളും വിവിധ വിഭാഗങ്ങളിലേക്ക് ഡെപ്യൂട്ടേഷൻ പോയ ഒഴിവുകളും ട്രെയിനിങ്ങിനിടയിൽ ജോലി ഉപേക്ഷിച്ച് പോയവരുണ്ടെങ്കിൽ ആ ഒഴിവുകളും കണ്ടെത്തി റിപ്പോർട്ട് ചെയ്യണം. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി നൽകിയ കത്തിൽ പറയുന്നു.
പിഎസ്സി പ്രസിദ്ധീകരിച്ച പൊലീസ് സേനയിലേക്ക് നിയമനത്തിനായുള്ള ലിസ്റ്റിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കുകയാണ്. ഇതിനകം 4699 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2021 ഡിസംബർ അവസാനം വരെയുള്ള ഒഴിവുകൾ ഉൾപ്പെടെ നേരത്തേക്കൂട്ടി യഥാസമയം റിപ്പോർട്ട് ചെയ്ത സംസ്ഥാന സർക്കാരിന്റെ നടപടി ഉദ്യോഗാർഥികൾക്ക് ആശ്വാസമായിരുന്നു. ആയതിനാൽ ക്രിയാത്മ ഇടപെടൽ മറ്റ് ഒഴിവുകളുടെ കാര്യത്തിലും സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
Credits Kerala || Deshabhimani Online News https://ift.tt/2Z9kefr
Comments