മുത്തൂറ്റ്‌ ജീവനക്കാർ വീണ്ടും സമരം തുടങ്ങി


കൊച്ചി
മുത്തൂറ്റ് ഫിനാൻസിലെ പിരിച്ചുവിടലിന് എതിരെ നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു)വിന്റെ നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. -എറണാകുളം ഹെഡ് ഓഫീസിനുമുന്നിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

164 തൊഴിലാളികളെ പിരിച്ചുവിട്ടിട്ട് ആറുമാസം കഴിഞ്ഞു. ഹൈക്കോടതി നിർദേശപ്രകാരം സംസ്ഥാന അഡീഷണൽ ലേബർ കമീഷണർ, കോടതി നിരീക്ഷകൻ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകൾ, മാനേജ്മെന്റിന്റെ പിടിവാശിമൂലം തുടർച്ചയായി പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം പുനരാരംഭിച്ചത്.
അസോസിയേഷൻ മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് എറണാകുളം റീജണൽ സെക്രട്ടറി കെ കെ ബിനോയ് അധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി സി രതീഷ്, മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സെക്രട്ടറി നിഷ കെ ജയൻ എന്നിവർ സംസാരിച്ചു. ശരത് ബാബു സ്വാഗതവും എസ് സുനിൽകുമാർ നന്ദിയും പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Vc5qv5

Comments

Archive

Contact Form

Send