കോൺഗ്രസിനെ വിമർശിച്ച ദേശീയ വക്താവിനെ പുറത്താക്കി; നെഹ്‌റുവിന്റെ മൂല്യങ്ങളിൽനിന്ന്‌ വ്യതിചലിച്ചെന്ന്‌ ട്വീറ്റ്‌ https://ift.tt/eA8V8J

https://ift.tt/eA8V8J

ന്യൂഡൽഹി > ബിജെപിയെ എതിർക്കുന്നതിൽ കോൺഗ്രസ് കാട്ടുന്ന അലംഭാവത്തെ വിമർശിച്ച സഞ്ജയ് ഝായെ പാർടിയുടെ ദേശീയ വക്താവ് സ്ഥാനത്തുനിന്ന് നീക്കി. അഭിഷേക് ദത്ത്, സാദനാ ഭാരതി എന്നിവരെ വക്താക്കളായി നിയമിച്ചു. സഞ്ജയ് ഝായെ എഐസിസി വക്താവ് സ്ഥാനത്തുനിന്ന് കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി അടിയന്തരമായി നീക്കിയതായി വാർത്താക്കുറിപ്പിൽ അറിയിച്ചു.

നെഹ്റുവിന്റെ മൂല്യങ്ങളിൽനിന്ന് കോൺഗ്രസ് വ്യതിചലിച്ചതായി സഞ്ജയ് ഝാ ട്വിറ്ററിൽ പ്രതികരിച്ചു. ബിജെപിയെ എതിരിടുന്നതിൽ അസാധാരണമായ അലംഭാവമാണ് കോൺഗ്രസ് പ്രകടമാക്കുന്നതെന്ന് ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ ഝാ അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയമായി സ്വയം കാലഹരണപ്പെടുകയാണ് കോൺഗ്രസെന്നും പാർടിയുടെ വേദനാജനകമായ വിഘടിക്കൽ കാണുന്നതിൽ ദുഃഖമുണ്ടെന്നും ഝാ പറഞ്ഞിരുന്നു.



from National || Deshabhimani ​Online ​News https://ift.tt/3hEjZkX
via IFTTT https://ift.tt/2YLNWqG

Comments

Archive

Contact Form

Send