തമിഴ്‌നാട് മന്ത്രി കെ പി അൻപഴകന് കോവിഡ് സ്‌ഥിരീകരിച്ചു https://ift.tt/eA8V8J
https://ift.tt/eA8V8J
from National || Deshabhimani Online News https://ift.tt/2NeGnmI
via IFTTT https://ift.tt/2YLNWqG
ചെന്നൈ> തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പി അൻപഴകന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ മണപാക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. ബുധനാഴ്ചയാണ് മന്ത്രി ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയനായത്.
കൊവിഡ് സ്ഥിരീകരിച്ച മന്ത്രിയെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നോർത്ത് ചെന്നൈയിലെ കൊവിഡ് കേസുകൾ വിലയിരുത്തുന്ന കൺട്രോൾ ടീമിൽ അൻപഴകനും അംഗമായിരുന്നു. ഇവിടെ ബുധനാഴ്ച നടന്ന അവലോകന യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നു. യോഗത്തിൽ മന്ത്രിമാരായ എസ്പി വേലുമണി, ഡി ജയകുമാർ, ആർ കാമരാജ്, സി വിജയഭാസ്കർ തുടങ്ങിയവരും ഉണ്ടായിരുന്നു.
from National || Deshabhimani Online News https://ift.tt/2NeGnmI
via IFTTT https://ift.tt/2YLNWqG
Comments