VIDEO: തെറിവിളിയും ഭീഷണിയും; മുല്ലപ്പള്ളിയെ പിന്തുണച്ച് ലിനിയുടെ ഭര്‍ത്താവിന്റെ ജോലിസ്ഥലത്തേയ്ക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
പേരാമ്പ്ര> നിപ രോഗബാധയ്ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തില്‍ രക്തസാക്ഷിയായ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ ഭീഷണിയുമായി കോണ്‍ഗ്രസുകാരുടെ മാര്‍ച്ച്. സജീഷ് ജോലി ചെയ്യുന്ന കൂത്താളി പിഎച്ച്സിയിലേക്കായിരുന്നു മാര്‍ച്ച്.
പ്രകോപന മുദ്രാവാക്യങ്ങളുമായി എത്തിയ കോണ്‍ഗ്രസുകാര്‍ സജീഷിനെ നേരിടുമെന്ന് പ്രഖ്യാപിച്ച് ആശുപത്രിക്ക് മുന്നില്‍ തമ്പടിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അനുകൂല മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമാസക്തമായ കോണ്‍ഗ്രസ് പ്രകടനം.
സജീഷിന് ഭീഷണിയുമായി കോണ്‍ഗ്രസ് മാര്‍ച്ച്
ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ എ എം മനുവിനെ മര്‍ദ്ദിക്കുകയുമുണ്ടായി. കോവിഡ് നിരീക്ഷണത്തിലുള്ളയാളെ സന്ദര്‍ശിച്ച് വരുമ്പോഴായിരുന്നു മനുവിനെതിരായ കയ്യേറ്റം. സജീഷ് മുല്ലപ്പള്ളിക്കെതിരെ പ്രതികരിച്ചെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസുകാര്‍ സംഘടിച്ചെത്തിയത്.
തെറിവിളിയും ഭീഷണിയുമുയര്‍ത്തിയ പ്രകടത്തിന് ഡിസിസി സെക്രട്ടറിമാരായ എരവത്ത് മുനീര്‍, കെ കെ വിനോദന്‍, സത്യന് കടിയങ്ങാട്, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന് മരുതേരി എന്നിവരായിരുന്നു നേതൃത്വം. ലിനിയുടെ മരണസമയത്ത് എംപിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ പരിസരത്തുപോലും കണ്ടില്ലെന്ന് സജീഷ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതായിരുന്നു കോണ്‍ഗ്രസുകാരുടെ പ്രകോപനത്തിന് അടിസ്ഥാനം.
Credits Kerala || Deshabhimani Online News https://ift.tt/3hO22Ag
Comments