VIDEO - നിക്ഷേപകർക്ക്‌ വാതിൽ തുറന്നിട്ട്‌ കേരളം; വ്യവസായ രംഗത്തും മാതൃകയായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം > കോവിഡാനന്തര കാലത്ത് വലിയ സാധ്യതകൾ തുറന്നിട്ട് കേരളത്തിന്റെ വ്യവസായ മേഖല. നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. ചെറുകിട വ്യവസായ മേഖലയിൽ കഴിഞ്ഞ നാല് വർഷംകൊണ്ട് 5300 കോടിയുടെ നിക്ഷേപമാണ് സംസ്ഥാനത്തേക്ക് എത്തിയത്. അറുപതിനായിരത്തോളം ചെറുകിട ഉൽപ്പാദന യൂണിറ്റുകളും ഈ കാലയളവിൽ ഉണ്ടായി. സംരംഭം തുടങ്ങാനുള്ള മുൻകൂർ അനുമതി വേണ്ടെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതും മേഖലയുടെ വളർച്ചയ്ക്ക് കാരണമായി. സംരഭംങ്ങൾ തുടങ്ങാൻ വ്യവസായ വകുപ്പിന്റെ www.kswift.kerala.gov.in ൽ രജിസ്റ്റർ ചെയ്താൽമതി. ഈ അവസരം പ്രയോജനപ്പെടുത്താന് ആഗ്രഹിക്കുന്നവര്ക്ക് സംസ്ഥാന സര്ക്കാര് എല്ലാ സഹായവും പിന്തുണയും നൽകും

ലൈസൻസും മറ്റ് അനുമതികളും സംരംഭം തുടങ്ങി മൂന്ന് വർഷത്തിനകം സംഘടിപ്പിച്ചാൽമതി. വ്യവസായങ്ങൾക്ക് വളരാൻ വലിയ സഹായമാകുന്ന കൊച്ചി - കോയമ്പത്തൂർ വ്യവസായ ഇടനാഴി ഇതിനോടകം യാഥാർത്ഥ്യമായി. അംഗീകാരം ലഭിക്കുന്നതോടെ വൻകുത്തിപ്പാണ് കേരളത്തിന്റെ വ്യവസായ മേഖല ലക്ഷ്യമിടുന്നത്. കൂടാതെ 14 വ്യവസായ പാർക്കുകൾ ഉടൻ പൂർത്തിയാകും. സംരഭകരെ ഓൺലൈൻ വിനിമയങ്ങൾക്ക് സഹായിക്കാൻ കേരള ഇ മാർക്കറ്റ് എന്ന പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 3438 കോടിയുടെ സാമ്പത്തിക ഭദ്രതാ പാക്കേജ് ആണ് കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിന് പരിഹാരം കാണാൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സർക്കാറിൻ്റെ ശ്രമം. സംരംഭങ്ങള്ക്ക് അനുമതി നല്കുന്ന നടപടികള് ലളിതവും അതിവേഗവുമാക്കി. എല്ലാ അര്ത്ഥത്തിലും കിടയറ്റ നിക്ഷേപസൗഹൃദ സാഹചര്യമാണ് നിലനില്ക്കുന്നത്. നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചികയിൽ വ്യവസായ മേഖലയിൽ സംസ്ഥാനം ആദ്യസ്ഥാനങ്ങളിലേക്ക് കുതിച്ചെത്തിയത് മുന്നേറ്റത്തിൻ്റെ സൂചകമാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3eGCQtK

Comments

Archive

Contact Form

Send