VIDEO - "സിപിഐ എമ്മുകാരെ വെട്ടിയരിഞ്ഞ്‌ കാട്ടിൽത്തള്ളും, ജയ്‌ ബോലോ ബിജെപി'; കൊലവിളിയുമായി സംഘ്‌പരിവാർ

കണ്ണപുരം > സിപിഐ എം ഏരിയാ കമ്മിറ്റിയംഗത്തെയും ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നിവരെയും വെട്ടി കൊല്ലുമെന്ന പരസ്യ പ്രഖ്യാപനവുമായി ആർഎസ്എസ് സംഘം. കണ്ണപുരം പൊലീസ് സ്റ്റേഷനുമുന്നിൽ ബിജെപി ആർഎസ്എസ് ജില്ലാ നേതാക്കളുടെ മുന്നിലാണ് ആർഎസ്എസുകാരുടെ കൊലവിളി മുദ്രാവാക്യം.

സിപിഐ എം ഏരിയാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ പി പി ഷാജിറിനെയാണ് പേരെടുത്ത് പറഞ്ഞ് വെട്ടിയരിഞ്ഞ് കാട്ടിൽ എറിയുമെന്നാണ് ഭീഷണി മുഴക്കിയത്. ബ്രാഞ്ച് സെക്രട്ടറിയെയും ലോക്കൽ സെക്രട്ടറിയെയും വീട്ടിൽ കയറി വെട്ടുമെന്നും ഭീഷണിയുണ്ട്. കണ്ണപുരം പൊലീസ് സ്റ്റേഷന് സമീപം സംഘടിപ്പിച്ച ധർണയിലാണ് ആർഎഎസ്എസ് ബിജെപി കൊലവിളി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2YS111C

Comments

Archive

Contact Form

Send