ഓണത്തിനും സർക്കാരിന്റെ കരുതലിന് ലോക്ക് ഇല്ല; 11 ഇനങ്ങളുമായി സൗജന്യ പലവ്യഞ്ജന കിറ്റ്

കോവിഡ് 19ൻറെ പശ്ചാത്തലത്തിൽ ഓണത്തോടനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് പലവ്യഞ്ജന കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 11 ഇനങ്ങളാണ് (പഞ്ചസാര, ചെറുപയർ/വൻപയർ, ശർക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർ പൊടി, വെളിച്ചെണ്ണ/സൺഫ്ളവർ ഓയിൽ, പപ്പടം, സേമിയ/പാലട, ഗോതമ്പ് നുറുക്ക്) കിറ്റിലുണ്ടാവുക. ആഗസ്ത് അവസാന ആഴ്ചയോടെ വിതരണം തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതുകൂടാതെ മതിയായ അളവിൽ റേഷൻ ധാന്യവിഹിതം ലഭിക്കാത്ത മുൻഗണനാ ഇതര വിഭാഗങ്ങൾക്ക് ആഗസ്തിൽ പത്തുകിലോ അരി വീതം 15 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.




Credits Kerala || Deshabhimani ​Online ​News https://ift.tt/2ZQSVI9

Comments

Archive

Contact Form

Send