ഇന്ന് 1167 പേർക്ക് കോവിഡ്, സമ്പർക്കം 888; 679 പേർ രോഗമുക്തരായി

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 122 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 96 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 888 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 679 പേർ ഇന്ന് കോവിഡ് മുക്തരായി.

രോഗം സ്ഥിരീകരിച്ചവരിൽ 55 പേരുടെ ഉറവിടം വ്യക്തമല്ല. 33 ആരോഗ്യപ്രവർത്തകർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇന്ന് കോവിഡ് മൂലം സംസ്ഥാനത്ത് നാല് പേർ മരിച്ചു.

രോഗബാധിതരായവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർകോട് 38, ഇടുക്കി 7.

കോവിഡ് മുക്തരായവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂർ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂർ 15, കാസർകോട് 36.



Credits Kerala || Deshabhimani ​Online ​News https://ift.tt/3f6gHVc

Comments

Archive

Contact Form

Send