കോവിഡ് 19: ശനിയാഴ്ചകളില്‍ ബാങ്കുകള്‍ക്ക് അവധി നല്‍കണം: ബെഫി
തിരുവനന്തപുരം> കോവിഡ് വ്യാപന പശ്ചാത്തലത്തില് മറ്റ് സര്ക്കാര് മേഖലകളിലെന്നപോലെ ബാങ്കുകളിലും ശനിയാഴ്ച ദിവസങ്ങളില് അവധി നല്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ(ബെഫി).ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ കേരള സംസ്ഥാന ഘടകം സമര്പ്പിച്ച
നിരവധി നിവേദനങ്ങളില് പ്രധാനമായിരുന്നു അതെന്നും ബെഫി വ്യക്തമാക്കി
സംസ്ഥാന സര്ക്കാരിനും സംസ്ഥാന തല ബാങ്കേഴ്സ് സമിതിക്കും നിവേദനം നല്കുകയുണ്ടായി. ബാങ്കുകളുടെ ബിസിനസ് സമയം 2 മണി വരെയാക്കി അതിന് ശേഷം വായ്പാ സംബന്ധമായ പ്രവര്ത്തനങ്ങളാക്കി ക്രമീകരിച്ച് തിരക്ക് നിയന്ത്രിക്കണമെന്നും ജീവനക്കാരുടെ എണ്ണം 50% മായി നിജപ്പെടുത്തണമെന്നുമുള്ള നിര്ദ്ദേശങ്ങള് പ്രസ്തുത കത്തുകളിലൂടെ നല്കിയിരുന്നു.
അടുത്തിടെ, വയനാട് ജില്ലയിലെ പുല്പ്പള്ളിയിലെ ഒരു പൊതുമേഖലാ ബാങ്കിലെ മാനേജര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അതോടെ പുല്പ്പള്ളി ഗ്രാമപഞ്ചായത്ത് പൂര്ണമായും കണ്ടൈന്മെന്റ് സോണായി പ്രഖ്യാപിച്ചു. തൊട്ടടുത്ത സുല്ത്താന് ബത്തേരിയിലെ ഒരു ബാങ്കുശാഖയും എടിഎമ്മും താത്ക്കാലികമായി അടച്ചിടേണ്ട സാഹചര്യവും ഉണ്ടായി.ഇപ്പോള് കര്ണാടക സര്ക്കാരും ബാങ്കുകള്ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നു.
മേല്പ്പറഞ്ഞ സാഹചര്യങ്ങള് കണക്കിലെടുത്ത് കേരളത്തിലും ബാങ്കുകള്ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്കണമെന്നും ശാഖാ സമയം ക്രമീകരിക്കുകയും ജീവനക്കാരുടെ എണ്ണം 50% മായി ചുരുക്കുകയും ചെയ്യാന് സര്ക്കാര് അടിയന്തിര നടപടി കൈക്കൊള്ളണമെന്നും ബെഫി അഭ്യര്ഥിച്ചു
Credits Kerala || Deshabhimani Online News https://ift.tt/2ZqpiNG
Comments