പഞ്ചാബിൽ വിഷമദ്യ ദുരന്തം; 21 പേർ മരിച്ചു

ചണ്ഡിഗഢ് > പഞ്ചാബില് വിഷമദ്യദുരന്തത്തില് 21 പേര് മരിച്ചു. അമൃതസര്, ഗുരുദാസ്പൂര്, തരണ് തരണ് ജില്ലകളിലെ 21 പേരാണ് മരിച്ചത്. ജലന്ധര് ഡിവിഷന് കമ്മീഷണര്ക്കാണ് അന്വേഷണ ചുമതല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുറ്റക്കാര്ക്കെതിരെ കര്ശനനടപടി സ്വീകരിക്കുമെന്നും ജ്യൂഡിഷ്യല് അന്വേഷണത്തിന് ഉത്തരവിട്ടതായും മുഖ്യമന്ത്രി അമരീന്ദര് സിങ് പറഞ്ഞു. അന്വേഷണം വേഗത്തിലാക്കാന് ഉന്നതപൊലീസ് ഉദ്യോഗസ്ഥരുള്പ്പടെയുള്ളവരുടെ സേവനം തേടും.



Credits National || Deshabhimani ​Online ​News https://ift.tt/3jXzmpA

Comments

Archive

Contact Form

Send