പരിശോധനാ ഫലം 24 മണിക്കൂറിനുള്ളില്‍ നല്‍കണമെന്നു നിര്‍ദേശം നല്കിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം> പരിശോധനാ ഫലങ്ങള് ചിലയിടങ്ങളില് വൈകുന്നു എന്ന പരാതിയുണ്ടെന്നും അത്തരം പരാതികളില് ഉടന് പരിഹാരം കാണണമെന്നും ടെസ്റ്റ് റിസള്ട്ട് 24 മണിക്കൂറിനുള്ളില് നല്കണമെന്നും നിര്ദേശം നല്കിയതായി മുഖ്യമന്ത്രി. മരണമടഞ്ഞവരുടെ പരിശോധനാഫലം എത്രയുംവേഗം നല്കണമെന്നും ആവര്ത്തിച്ച് നിര്ദേശം നല്കിയിട്ടുണ്ട്.
ക്ലസ്റ്ററുകള്, ക്ലസ്റ്ററുകള് രൂപപ്പെടാന് സാധ്യതയുള്ള മേഖലകള് എന്നിവയെക്കുറിച്ച് കൂടുതല് പഠനം നടത്തും. അതിന് എപ്പിഡമിയോളജിസ്റ്റുകളെ നിയോഗിക്കും.
കോവിഡ് പ്രതിരോധം വരുന്ന ഏതാനും നാളുകളോ ആഴ്ചകളോ മാസങ്ങളോ കൊണ്ട് അവസാനിക്കുന്നതല്ല. അതുകൊണ്ടു തന്നെ അതിനായി ദീര്ഘകാല പദ്ധതി രൂപപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
Credits Kerala || Deshabhimani Online News https://ift.tt/32Y81O5
Comments