നിയമസഭാ സമ്മേളനം ജൂലൈ 27 ന്

തിരുവനന്തപുരം > 2020 ‐ 21 വര്ഷത്തെ ധനകാര്യ ബില് ചര്ച്ച ചെയ്യാന് ജൂലൈ 27-ന് നിയമസഭാ സമ്മേളനം വിളിച്ച് ചേര്ക്കുന്നതിന് ഗവര്ണറോട് ശുപാര്ശ ചെയ്യാന് മന്ത്രിസഭായോഗം തീരുമാനിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്വ്വീസ് രൂപീകരിക്കാന് തീരുമാനിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എഞ്ചിനീയറിംഗ്, നഗരഗ്രാമാസൂത്രണം എന്നീ വകുപ്പുകള് ഏകീകരിച്ചാണ് പൊതുസര്വ്വീസ് രൂപീകരിക്കുന്നത്. ലോക്കല് ഗവണ്മെന്റ് കമ്മീഷന് സമര്പ്പിച്ച കരട് ചട്ടങ്ങളും പ്രിന്സിപ്പല് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി സമര്പ്പിച്ച റിപ്പോര്ട്ടും പരിഗണിച്ചാണ് ഏകീകരണം. അഞ്ച് വ്യത്യസ്ത വകുപ്പുകള് പരസ്പരം ബന്ധപ്പെടാതെ നില്ക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഇത് പരിഹരിക്കാനാണ് പൊതു സർവീസ്.

ഏകീകൃത വകുപ്പിന്റെ പേര് 'തദ്ദേശസ്വയംഭരണ വകുപ്പ്' എന്നും വകുപ്പ് തലവന്റെ പേര് 'പ്രിന്സിപ്പല് ഡയറക്ടര്' എന്നുമായിരിക്കും.

നിലവിലുള്ള ജീവക്കാര്ക്ക് ദോഷം വരാതെയായിരിക്കും ഏകീകരണം. വിവിധ തട്ടുകളിലായി കിടക്കുന്ന പ്രാദേശിക ആസൂത്രണ വികസന പ്രവര്ത്തനങ്ങളുടെ ഏകോപനത്തിനും മികച്ച പ്രാദേശിക ഭരണത്തിനും തദ്ദേശസ്ഥാപനങ്ങള്ക്ക് മാത്രമായി ഏകീകൃത ഉദ്യോഗസ്ഥ സംവിധാനം അനിവാര്യമാണ്.

നിലവിലുള്ള ഗ്രാവികസന കമ്മീഷണറേറ്റ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ് എന്നീ മൂന്നു വകുപ്പുകള് സംയോജിപ്പിച്ച് റൂറല്, അര്ബന് എന്നീ രണ്ടു വിംഗുകള് രൂപീകരിക്കും. ഗ്രാമവികസന വകുപ്പ് കമ്മീഷണര്, പഞ്ചായത്ത് ഡയറക്ടര്, നഗരകാര്യ ഡയറക്ടര് എന്നിവര്ക്ക് പകരം ഡയറക്ടര്, എല്.എസ്.ജി.ഡി (റൂറല്), ഡയറക്ടര് എല്.എസ്.ജി.ഡി (അര്ബന്) എന്നീ തസ്തികകള് നിലവില് വരും.



Credits Kerala || Deshabhimani ​Online ​News https://ift.tt/2CbVefS

Comments

Archive

Contact Form

Send