ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും പാടില്ല: ഹൈക്കോടതി

കൊച്ചി> കേന്ദ്ര സര്ക്കാരിന്റെ കോവിഡ് മാര്ഗനിര്ദേശങ്ങള് കര്ശനമായി നടപ്പാക്കാന് സംസ്ഥാന സര്ക്കാരിന് ഹൈക്കോടതിയുടെ നിര്ദ്ദേശം.നിയന്ത്രണങ്ങള് ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപി യും ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു

നിയന്ത്രണങ്ങള് ലംഘിച്ചാല് ബാധ്യതയും ഉത്തരവാദിത്തവും രാഷ്ട്രീയ പാര്ട്ടികള്ക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി. കോവിഡ് മാര്ഗനിര്ദേശങ്ങള് ലംഘിക്കുന്നവര്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന് ഉത്തരവ്

കേസിലെ എതിര്കക്ഷികളായ രാഷ്ടീയ പാര്ട്ടികള്ക്ക് കോടതി നോട്ടീസയച്ചു. ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും ഹൈക്കോടതി വിലക്കി.കേന്ദ്ര സര്ക്കാരിന്റെ കോവിഡ് മാര്ഗ്ഗ നിര്ദ്ദേശങ്ങള്ക്ക് അനുസൃതമായാണ് കോടതി നിര്ദ്ദേശം



Credits Kerala || Deshabhimani ​Online ​News https://ift.tt/2On84ui

Comments

Archive

Contact Form

Send