കർണാടകയിൽ എസ്‌എസ്‌എൽസി പരീക്ഷ എഴുതിയ 32 വിദ്യാർഥികൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

ബംഗളൂരു > കർണാടകയിൽ എസ്എസ്എൽസി പരീക്ഷയെഴുതിയ 32 വിദ്യാർഥികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇത്തവണ പത്താം ക്ലാസ് പരീക്ഷയെഴുതിയ 7,61,506 വിദ്യാർഥികളിൽ 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് കർണാടക സർക്കാരാണ് വ്യക്തമാക്കിയത്. ജൂണ് 25 മുതല് ജൂലൈ 3 വരെ സംസ്ഥാനത്ത് നടന്ന പരീക്ഷയില് പങ്കെടുത്ത വിദ്യാര്ഥികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച വിദ്യാർഥികളുമായി ടുത്ത് ഇടപഴകിയ 80 കുട്ടികളെ ഹോം ക്വാറന്റൈനില് പാര്പ്പിച്ചിരിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന 3,911 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തിട്ടില്ലെന്നാണ് സർക്കാർ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇതിനു പുറമെ അസുഖം ബാധിതരായ 863 കുട്ടികളും പരീക്ഷയെഴുതിയിരുന്നില്ല.

നേരത്തെ മാർച്ച് 27 മുതൽ ഏപ്രിൽ 9 വരെയായിരുന്നു കർണാടകയിൽ പത്താംക്ലാസ് പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തേർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്ന് ഇത് മാറ്റിവെക്കുകയായിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3grMrVS

Comments

Archive

Contact Form

Send