ഇന്ന് 339 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 133 പേർ

തിരുവനന്തപുരം > സംസ്ഥാനത്ത് രണ്ടാം ദിനവും കോവിഡ് രോഗികളുടെ എണ്ണം 300 കടന്നു. ഇന്ന് 339 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 133 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 149 പേർ ഇന്ന് രോഗമുക്തി നേടി. രോഗം ബാധിച്ചവരിൽ 117 പേർ വിദേശത്ത് നിന്നും 74 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഉറവിടമറിയാത്ത 7 രോഗികളുമുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-95, മലപ്പുറം-55, പാലക്കാട്-50, തൃശ്ശൂർ-27, ആലപ്പുഴ-22, ഇടുക്കി-20, എറണാകുളം-12, കാസർകോട്-11, കൊല്ലം-10, കോഴിക്കോട്-8, കോട്ടയം-7, വയനാട്-7, പത്തനംതിട്ട-7, കണ്ണൂർ-8

ഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-9, കൊല്ലം-10, പത്തനംതിട്ട-7, ആലപ്പുഴ-7, കോട്ടയം-8, ഇടുക്കി-8, കണ്ണൂർ-16, എറണാകുളം-15, തൃശ്ശൂർ-29, പാലക്കാട്-17, മലപ്പുറം-6, കോഴിക്കോട്-1, വയനാട്-3, കാസർകോട്-13.



Credits Kerala || Deshabhimani ​Online ​News https://ift.tt/2W1vERA

Comments

Archive

Contact Form

Send