ശാന്തിഭവനം വൃദ്ധസദനത്തില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 35 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം> സമ്പര്ക്കം വഴിയുള്ള കോവിഡ് ബാധിതര് ക്രമാതീതമായി വര്ധിക്കവെ തിരുവനന്തപുരം ജില്ലയില് വൃദ്ധസദനത്തില് കന്യാസ്ത്രീകള് ഉള്പ്പെടെ 35 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കൊച്ചുതുറ മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനത്തിലാണ് ഇത്രയുമധികം വൈറസ് ബാധിതരെ കണ്ടെത്തിയത്. ഇതില് 27 പേര് പ്രായമായ അന്തേവാസികളാണ്. അന്തേവാസികളെ പരിചരിക്കുന്ന ആറ് കന്യാസ്ത്രീകളും ജീവനക്കാരായ രണ്ടുപേരുമാണ് വൈറസ് ബാധ സ്ഥിരീകരിച്ച മറ്റുളളവര്

തിരുവനന്തപുത്തെ തീരപ്രദേശങ്ങളില് സമ്പര്ക്ക രോഗികളുടെ എണ്ണം വര്ധിച്ചുവരികയാണ്. പൂന്തുറ, പുല്ലുവിള ഉള്പ്പെടെയുളള പ്രദേശങ്ങളിലാണ് ഏറ്റവുമധികം സമ്പര്ക്കരോഗികള് ഉള്ളത്.








Credits Kerala || Deshabhimani ​Online ​News https://ift.tt/3gfjtc4

Comments

Archive

Contact Form

Send