കരുനാഗപള്ളിയിൽ രേഖകളില്ലാതെ കടത്തിയ 4.35 കിലോ സ്വർണ്ണം പിടിച്ചു
കൊല്ലം> ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത സ്വർണ്ണം പിടിച്ചെടുത്തു.കരുനാഗപ്പള്ളി ജിഎസ്ടി മൊബൈൽ സ്ക്വാഡ് (നമ്പർ-3) നടത്തിയ പരിശോധനയിലാണ് 4.35 കിലോ സ്വർണം പിടിച്ചത്.
രണ്ട് കേസുകളിലായാണ് സ്വർണം പിടിച്ചെടുത്തത്.കുറ്റിവട്ടത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ട് വാഹനത്തെ പിന്തുടർന്നുള്ള അന്വേഷണത്തിൽ 3285 ഗ്രാം സ്വർണാഭരണങ്ങൾ പിടികൂടി. തൃശൂരിൽ നിന്നും വർക്കലയിലേക്ക് കൊണ്ടുപോകുകയായിരുന്ന 1.56 കോടി രൂപാ വിലവരുന്ന സ്വർണാഭരണങ്ങൾക്ക് 9.11 ലക്ഷം രൂപാ പിഴയായി ഈടാക്കി.
കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം നടന്ന റെയ്ഡിലാണ് 1065 ഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്. ഉരുക്കിയ നിലയിലായിലുള്ള സ്വർണ്ണം വിവിധ ജില്ലകളിലെ കടകളിലേക്ക് കൊണ്ടുപോകുകയായിരുന്നു.53 ലക്ഷം രൂപാ വിലവരുന്ന സ്വർണത്തിന് 3.18 ലക്ഷം രൂപാ പിഴ ഈടാക്കി വിട്ടു നൽകി.
ജിഎസ്ടി ജോയിന്റ് കമ്മീഷണർ സി ജെ സാബു, ഡെപ്യൂട്ടി കമ്മീഷണർ എച്ച് ഇർഷാദ് എന്നിവരുടെ നിർദേശപ്രകാരമായിരുന്നു റെയ്ഡ്. എ എസ് ടി.മാരായ ഷമീം രാജ് എ ആർ., ബി രാജേഷ്, എസ് രാജേഷ് കുമാർ, ബി രാജീവ്, ടി രതീഷ്, ഇ ആർ സോനാജി, വി രഞ്ജിനി,പി ശ്രീകുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/30kBleI
Comments