ഇന്ന് 506 പേർക്ക് കൂടി കോവിഡ്; 794 പേർക്ക് രോഗമുക്തി

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 794 പേർ രോഗമുക്തരായി. സമ്പർക്കത്തിലൂടെ 435 പേർക്കാണ് രോഗം ബാധിച്ചത്. 37 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 31 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 40 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

രണ്ട് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഐസിഎംആർ വെബ് പോർട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ മൂലം ഇന്ന് ഉച്ചവരെയുള്ള കണക്കുകൾ മാത്രമാണ് മുഖ്യമന്ത്രി ഇന്ന് പുറത്തുവിട്ടത്.

പോസിറ്റീവ് ആയവർ: തിരുവനന്തപുരം 70, കാസർകോട് 28, പത്തനംതിട്ട 59, കൊല്ലം 22, എറണാകുളം 34, കോഴിക്കോട് 42, മലപ്പുറം 32, കോട്ടയം 29, ഇടുക്കി ,6 കണ്ണൂർ 39, ആലപ്പുഴ 55, പാലക്കാട് 4, തൃശൂർ 83, വയനാട് 3.

നെഗറ്റീവ് ആയവർ: തിരുവനന്തപുരം 220, കാസർകോട് 4, പത്തനംതിട്ട 81, കൊല്ലം 83, എറണാകുളം 69, കോഴിക്കോട് 57, മലപ്പുറം 12, കോട്ടയം 49, ഇടുക്കി 31, കണ്ണൂർ 47, ആലപ്പുഴ 20, പാലക്കാട് 36, തൃശൂർ 68, വയനാട് 17.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hNoSY4

Comments

Archive

Contact Form

Send