സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം 60%; വീട്ടിൽ തിരിച്ചെത്തിയാലും മാസ്‌ക് വേണം

തിരുവനന്തപുരം > സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് 19 രോഗവ്യാപനം 60 ശതമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരും ജനങ്ങളും ഒരുമിച്ച് പ്രവർത്തിച്ച് വേണം ഇതിനെ നേരിടാൻ. തിരുവനന്തപുരം ജില്ലയിൽ തുടർച്ചയായി സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ജില്ലയിൽ ഇന്ന് 152 പേർക്കാണ് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചത്.

പുറത്തുപോയി വീട്ടിൽ തിരിച്ചെത്തുമ്പോഴും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടിലെത്തിയാലും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ബ്രേക്ക് ദ ചെയിൻ ജീവിത രീതി എല്ലാവരും തുടരണം. രോഗലക്ഷണമില്ലാത്തവരിൽ നിന്നും രോഗം പകരാൻ സാധ്യതയുണ്ട്. ഇതു വഴി സമൂഹ വ്യാപനത്തിലേക്കും കടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/396YLrU

Comments

Archive

Contact Form

Send