കൂടുതല്‍ പേര്‍ കേരളത്തിലെത്തിയത് തമിഴ്‌നാട്ടില്‍ നിന്ന്; ആഭ്യന്തര യാത്രക്കാരില് 64. 35 ശതമാനം പേരും റെഡ് സോണില്‍ നിന്ന്
തിരുവനന്തപുരം> രാജ്യത്ത് കോവിഡ് രോഗം പടരുന്ന സാഹചര്യത്തില് 62. 88 ശതമാനം പേരാണ് മറ്റ് സംസ്ഥാനങ്ങളില് നിന്നും കേരളത്തില് എത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതില് പുരുഷന്മാര് 68.26 ശതമാനമാണ്(240996). വനിതകള് 31. 71 ശതമാനം(1,58,417) പേര്.
ആഭ്യന്തര യാത്രക്കാരില് 64. 35 ശതമാനം പേരും റെഡ് സോണ് ജില്ലകളില് നിന്നാണ്. ഭൂരിഭാഗവും റോഡുമാര്ഗമാണ് എത്തിയത്. ആകെ വന്നതിന്റെ 65. 25 ശതമാനം വരുമിത്. വ്യോമമാര്ഗ്ഗം വന്നത് 19. 11 ശതമാനമാണ്. റെയില് വഴി 14.82 ശതമാനം പേരും എത്തിച്ചേര്ന്നു. ബാക്കിയുള്ളവര് കപ്പല് വഴി എത്തിയവരാണ്.
ജില്ല തിരിച്ചുള്ള കണക്കെടുത്താല് ഏറ്റവും കൂടുതല് പേര് തിരികെ എത്തിയത് മലപ്പുറത്താണ്. 51,707, കണ്ണൂര് 49653 പേര്(15. 8 ശതമാനം), എറണാകുളം 47,990, (15.27 ശതമാനം), വയനാട്ടിലാണ് ഏറ്റവും കുറവ് ആളുകള് വന്നത്, 12, 652 പേര്(4.02) ശതമാനം.
കേരളത്തിലേക്ക് എത്തിയവരില് ഏറ്റവും കൂടുതല് പേര് വന്നത് തമിഴ്നാട്ടില് നിന്നാണ്.97,570 പേരാണ് തമിഴ്നാട്ടില് നിന്നും കേരളത്തിലെത്തിയത്.88,031 പേര് കര്ണാടകയില് നിന്നും വന്നു. ആഭ്യന്തര യാത്രക്കാരുടെ 75 ശതമാനവും വന്നത്
ഈ സംസ്ഥാനങ്ങളില് നിന്നാണ്.
Credits Kerala || Deshabhimani Online News https://ift.tt/2C9VNGX
Comments