ഇന്ന് 720 പേർക്ക് കോവിഡ്; 528 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം > സംസ്ഥാനത്ത് 720 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 82 പേർ വിദേശത്ത് നിന്നും 54 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 34 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയ (72 ) ആണ് മരിച്ചത്. 272 പേരാണ് രോഗമുക്തരായത്. 17 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.

തിരുവനന്തപുരം 151 , കൊല്ലം 85 , എറണാകുളം 80 , മലപ്പുറം 61 , കണ്ണൂർ 57 , ആലപ്പുഴ 46 , പാലക്കാട് 46 , പത്തനംതിട്ട 40 , കാസർഗോഡ് 40, കോഴിക്കോട് 39 , കോട്ടയം 39 , തൃശൂർ 19, വയനാട് 17 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്- തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, ഇടുക്കി 5, കോട്ടയം 10, എറണാകുളം 7, തൃശൂർ 6, പാലക്കാട് 34, മലപ്പുറം 51, കോഴിക്കോട് 39, കണ്ണൂർ 10, വയനാട് 14, കാസർകോട് 6.

1,62,444 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 8277 പേർ ആശുപത്രികളിൽ. ഇന്ന് 984 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 3,08,348 സാംപിൾ പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 353 ആയി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jt4jSg

Comments

Archive

Contact Form

Send