ഹൈക്കോടതി വിധി ലംഘിച്ച്‌ സമരം: 7 ബിജെപിക്കാർക്കെതിരെ കേസ്‌

മലപ്പുറം > കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും ഹൈക്കോടതി വിധി ലംഘിച്ചും കലക്ടറേറ്റിന് മുന്നിൽ സമരംചെയ്ത ബിജെപിക്കാർക്കെതിരെ കേസ്. കൊടികളും ബാനറുകളുമായി കലക്ടറേറ്റിന്റെ പ്രധാന കവാടത്തിനുമുന്നിൽ മുദ്രാവാക്യം വിളിച്ച ബിജെപിക്കാരെ പൊലീസെത്തി നീക്കുകയായിരുന്നു.

31 വരെ പ്രതിഷേധങ്ങളോ, പ്രകടനങ്ങളോ പാടില്ലെന്ന ഹൈക്കോടതി വിധിയും കൂട്ടംചേർന്നുള്ള ഒരു പരിപാടിയും സംസ്ഥാനത്ത് പാടില്ലെന്ന കേന്ദ്ര മാർഗനിർദേശങ്ങളും അവഗണിച്ചായിരുന്നു സമരം. ബിജെപി മേഖലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സജി ജോർജ് എന്നിവരടക്കം ഏഴു------പേർക്കെതിരെയാണ് കേസ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jesnbM

Comments

Archive

Contact Form

Send