ഹയര്‍ സെക്കന്ഡറി പരീക്ഷയില്‍ 85.13 ശതമാനം വിജയം
തിരുവനന്തപുരം> സംസ്ഥാനത്തെ ഹയര് സെക്കന്ഡറി, വിഎച്ച്എസ്ഇ രണ്ടാം വര്ഷ പരീക്ഷാ ഫലം മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. ഹയര് സെക്കന്ഡറി പരീക്ഷയില് 85.13 ശതമാനമാണ് വിജയം. 84.33 ആയിരുന്നു 2019 ലെ വിജയശതമാനം. 319782 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് അര്ഹത നേടിയത്.
114 സ്കൂളുകള്ക്ക് 100 ശതമാനം വിജയം കരസ്ഥമാക്കാനായി. ഹയര് സെക്കന്ഡറി, വിഎച്ച്എസ്ഇ ഒന്നാം വര്ഷ പരീക്ഷാ ഫലം പിന്നീട് പ്രസിദ്ധീകരിക്കും.
Credits Kerala || Deshabhimani Online News https://ift.tt/395a4kA
Comments