മിന്നല്‍ ചുഴലിയില്‍ തൃശൂരില്‍ കനത്ത നാശം
തൃശൂര്> തൃശൂരില് കൊരട്ടി, അന്നമനട മേഖലയിലുണ്ടായ മിന്നല് ചുഴലിക്കാറ്റില് കനത്ത നാശം.ഞായറാഴ്ച രാത്രി 11 ഓടെയാണ് ശക്തമായ കാറ്റടിച്ചത്. ഒട്ടേറെ വന്മരങ്ങള് കടപുഴകി. വീടുകളുടെ ടെറസിനു മേലെയുള്ള അലുമിനീയം ഷീറ്റുകളും കാറ്റില് തകര്ന്നുവീണു.
ഏതാനും മിനിറ്റുകള് മാത്രം നീണ്ടുനിന്ന കാറ്റിലാണ് അന്നമനട ഗ്രാമപഞ്ചായത്തിലെ വാപ്പറമ്പ്, വെസ്റ്റ് കൊരട്ടി എന്നിവിടങ്ങളിലും കൊരട്ടി ഗ്രാമപഞ്ചായത്തിലെ പൊങ്ങം, ചിറങ്ങര, മുടപ്പുഴ, ചെറ്റാരിക്കല് ഭാഗങ്ങളിലും നാശം സംഭവിച്ചത്.
മഴയോടുകൂടി വീശിയ കാറ്റില് പ്രദേശവാസികള് ഭയന്നു വിറച്ചു. കാറ്റില് മരങ്ങള് കടപുഴകി വീഴുന്നതിന്റെയും അലുമിനിയം ഷീറ്റുകള് തകര്ന്നു വീഴുന്നതിന്റെയും ശബ്ദം കേട്ട് പ്രദേശവാസികള് പരിഭ്രാന്തരായി.
ചിറങ്ങരയില് നിര്ത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷന് ലോറി ശക്തമായ കാറ്റില്മറിഞ്ഞു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂര്ണമായും താറുമാറായിരിക്കുകയാണ്.
Credits Kerala || Deshabhimani Online News https://ift.tt/2By32IQ
Comments