ഒളിവിലായ സന്ദീപ് നായർക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധം
കൊച്ചി > തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത് കേസിൽ ഒളിവിൽ പോയ സന്ദീപ് നായർക്ക് ബിജെപിയുമായി അടുത്ത ബന്ധം. മുതിർന്ന ബിജെപി നേതാക്കളുമായി ചേർന്നു നിൽക്കുന്ന സന്ദീപിൻറെ ചിത്രങ്ങളും ബിജെപി ബന്ധം വെളിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളും പുറത്തുവന്നു. കുമ്മനം രാജശേഖരനൊപ്പം നിൽക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കുമ്മനം രാജേട്ടനൊപ്പം എന്ന പേരിലാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.
സ്വർണക്കടത്ത് കേസ് പുറത്തുവന്നപ്പോൾ മുതൽ കേസിലെ മുഖ്യപ്രതി സ്വപ്നയ്ക്ക് പിന്നാലെ സന്ദീപ് നായരും ഒളിവിലാണ്. സ്വപ്നയുടെയും സരിത്തിൻറെത്തെയും അടുത്ത സുഹൃത്തുകൂടിയാണ് സന്ദീപ്. താനൊരു ബിജെപിക്കാരനാണെന്ന് സന്ദീപ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
.jpg)
സ്വർണ്ണക്കടത്ത് കേസിൽ സുപ്രധാന പങ്കാളിയായ ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഇയാളുടെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സന്ദീപിന് സ്വപ്നയും സരിത്തുമായി ഉള്ള അടുത്ത ബന്ധത്തിൻറെ തെളിവാണ് സന്ദീപ് തന്നെ പങ്കുവച്ച യുഎഇ കോസുലേറ്റിൻറെ വാഹനത്തിലിരുന്നുള്ള ചിത്രം. അതുകൊണ്ട് തന്നെ സ്വർണക്കടത്തിൽ സന്ദീപിനും പങ്കുണ്ട് എന്നതാണ് കസ്റ്റംസ് നിഗമനം.
Credits Kerala || Deshabhimani Online News https://ift.tt/3e915jb
Comments