എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും; തിങ്കളാഴ്‌ച കൊച്ചിയിൽ ഹാജരാകണം
കൊച്ചി> സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച എൻഐഎയുടെ കൊച്ചി ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിനോട് നിർദ്ദേശിച്ചു.
വ്യാഴാഴ്ച തിരുവനന്തപുരം പേരൂർക്കടയിലെ പൊലീസ് ക്ലബ്ബിൽ എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. വൈകിട്ട് നാലിന് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി ഒമ്പതോടെയാണ് കഴിഞ്ഞത്.
യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസില അറസ്റ്റിലായ സ്വപ്ന സുരേഷ് , സരിത്, സന്ദീപ് എന്നീ പ്രതികളുമായുള്ള ബന്ധം, വിദേശയാത്ര, സ്വർണക്കടത്തിൽ സഹായം നൽകിയോ തുടങ്ങിയ വിവരങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്. . ഈ വിഷയത്തിൽ കസ്റ്റംസ് സംഘം ശിവശങ്കറിനെ നേരത്തെ ചോദ്യം ചെയ് തിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/30JTKBQ
Comments