മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ്

കൊച്ചി > തിരുവനന്തപുരത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ്. കസ്റ്റംസ് ജോയിന്റ് കമീഷണർ അനീഷ് ബി രാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചിയിൽ മാധ്യമപ്രപവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കസ്റ്റംസിന്റെ സ്ഥിരീകരണത്തോടെ സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിയുകയാണ്. കേസിൽ ഉൾപ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനിടെ തുടർന്ന് എം ശിവശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.





Credits Kerala || Deshabhimani ​Online ​News https://ift.tt/31QAa9b

Comments

Archive

Contact Form

Send