കൊലക്കേസ് പ്രതിയായ ആർഎസ്‌എസുകാരൻ കഞ്ചാവുമായി പിടിയിൽ
കൊല്ലം> കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ആർഎസ്എസുകാരനെ കഞ്ചാവുമായി എക്സൈസ് പിടികൂടി. പ്രാക്കുളം ചന്തമുക്ക് വിളയിൽശ്ശേരി വീട്ടിൽ രാജപ്പൻ എന്ന രാജേഷ് (39)ആണ് പിടിയിലായത്. ഒന്നരക്കിലോ കഞ്ചാവും പിടിച്ചെടുത്തു. അഞ്ചാലുംമൂട്ടിൽ വിൽപ്പനയ്ക്ക് കഞ്ചാവുമായി പോകവെയാണ് പിടിയിലായത്. ഗോസ്തലക്കാവ് കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്.
എക്സൈസ് കാഞ്ഞാവെളി കൊന്നമുക്കിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് കാഞ്ഞാവെളി ഭാഗത്തുനിന്ന് ബുള്ളറ്റിൽ കഞ്ചാവുമായി പ്രതിയെത്തിയത്. എക്സൈസിനെ കണ്ട് വെട്ടിച്ചുകടക്കാൻ ശ്രമിച്ചെങ്കിലും എക്സൈസ് സാഹസികമായി കീഴ്പ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ നൗഷാദിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി രാജീവ്, സിവിൽ എക്സൈസ് ഓഫീസര്മാരായ ശ്രീനാഥ്, വിഷ്ണു, കബീർ ഡ്രൈവർ നിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Credits Kerala || Deshabhimani Online News https://ift.tt/2WagmKv
Comments