സ്വപ്‌നയുടെ ആദ്യത്തെ സ്‌പോൺസർ കെ സി വേണുഗോപാലെന്ന് ബിജെപി
തിരുവനന്തപുരം > സ്വർണ്ണക്കടത്ത് കേസിൽ കോൺഗ്രസിനെതിരെ ആരോപണവുമായി ബിജെപി. ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷിന് കോൺഗ്രസ് എംപി കെ സി വേണുഗോപാലുമായി ബന്ധമുണ്ടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. സ്വപ്നയുടെ കേരളത്തിലെ ആദ്യ സ്പോൺസർ കെ സി വേണുഗോപാലാണെന്നും സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണെന്ന് സംശയിക്കുന്നതായും ഗോപാലകൃഷ്ണൻ ആരോപിച്ചു.
സ്വപ്നയ്ക്ക് എയർഇന്ത്യയിൽ ജോലി ലഭിച്ചത് വേണുഗോപാൽ കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രിയായിരിക്കെയായിരുന്നു. വേണുഗോപാലിന്റെ നേരിട്ടുളള ഇടപെടൽ ഇതിൽ ഉണ്ടായിരുന്നുവെന്നും ഇക്കാര്യത്തിൽ തെളിവ് ഹാജരാക്കാൻ തയ്യാറാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
കോൺസുലേറ്റിൽ സ്വപ്നയെ ശുപാർശ ചെയ്ത കോൺഗ്രസ് നേതാവാരാണെന്ന് അന്വേഷിക്കണം. വേണുഗോപാൽ മന്ത്രിയായിരികെ 2012- 2014 വരെ നടത്തിയ ഇടപെടലുകളെക്കുറിച്ചും അന്വേഷണം വേണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2ZKgiSo
Comments