കുഴഞ്ഞുവീണ നേഴ്‌സിങ് കോളേജ്‌ ജീവനക്കാരി മരിച്ചു

ചവറ> കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന സ്വകാര്യ നേഴ്സിങ് കോളേജിലെ ജീവനക്കാരി മരിച്ചു. തേവലക്കര കോയിവിള 17–-ാം വാര്ഡില് മാമ്പുഴ തെക്കതില് വാടകയ്ക്ക് താമസിക്കുന്ന ശശിധരന്റെ ഭാര്യ രുക്മിണി (58) ആണ് മരിച്ചത്. ഞായറാഴ്ച ശാരീരികാസ്വാസ്ഥ്യത്തെത്തുടര്ന്ന് കുഴഞ്ഞുവീണ രുക്മിണിയെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കല് കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചികിത്സയ്ക്കിടെ ചൊവ്വാഴ്ച മരിച്ചു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവായി. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഓച്ചിറയിലെ ഒരു സ്വകാര്യ നേഴ്സിങ് കോളേജില് സ്വീപ്പറായി ജോലി ചെയ്യുകയായിരുന്നു. മക്കള്: ശ്യാംലാല്, ശാരി. രുക്മിണി ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള് പറഞ്ഞു. ഇവരുമായി സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2CWXI23

Comments

Archive

Contact Form

Send