പാലാ നഗരസഭാ ജീവനക്കാരന് കോവിഡ് ; ഓഫീസ് അടച്ചു
പാലാ> പാലാ നഗരസഭാ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. പനിയും ജലദോഷവും ബാധിച്ച് ചികിത്സ തേടിയ ജീവനക്കാരന്റെ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ ജീവനക്കാരനാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചവരെ ജോലിയിൽ ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് സ്രവ പരിശോധനക്ക് വിധേയനായത്.തിങ്കളാഴ്ച നഗരസഭാ ഓഫിസ് അടച്ച് ഓഫീസും പരിസരവും ശുചീകരിക്കും.
നഗരസഭയിലെ ക്വാറന്റെൻ കേന്ദ്രവുമായി ബന്ധപ്പെട്ടും ജീവനക്കാരൻ സേവനമനുഷ്ഠിച്ചിരുന്നു . ഇയാളുടെ സമ്പർക്ക പട്ടിക വിപുലമെന്നാണ് സൂചന. ജില്ലാ ആരോഗ്യ വിഭാഗം കലക്ടറുമായി ആലോചിച്ച് അതീവ ജാഗ്രത നിർദ്ദേശമാണ് നഗരസഭക്ക് നൽകിയിരിക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/2C850zA
Comments