പോക്‌സോ കേസ്: ബിജെപി നേതാവായ അധ്യാപകന്റെ ഹർജി തള്ളി
കൊച്ചി> പോക്സോ കേസിൽ പ്രതിയായ അധ്യാപകന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയും ബിജെപി നേതാവുമായ പത്മരാജന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഹർജി പിൻവലിക്കുകയാവും നല്ലതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കൂടുതൽ വാദത്തിലേക്ക് കടക്കാതെ തള്ളുകയായിരുന്നു.
അധ്യാപകനെതിരെ തെളിവുണ്ടന്നും പെൺകുട്ടിയുടെ മൊഴി ക്രൈംബ്രാഞ്ചിന് എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കോടതി നിർദേശ പ്രകാരം കേസ് ഡയറിയും ഹാജരാക്കിയിരുന്നു.
83 ദിവസമായി പത്മരാജൻ റിമാൻഡിലാണ്.തലശ്ശേരി പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പത്മരാജൻ ഹൈക്കോടതിയെ സമീപിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/3faDujh
Comments