യുവജന കമ്മീഷന്‍ ഇടപെട്ടു: അബീക്ഷയ്ക്കുള്ള മരുന്നെത്തിച്ചു നല്‍കി
വഞ്ചിയൂര്> കേരള യുവജന കമ്മീഷന്റെ ഇടപെടലിനെ തുടര്ന്ന് തമിഴ്നാട് സ്വദേശിനിയ്ക്ക് മരുന്നെത്തിച്ച് നല്കി. തമിഴ്നാട് കേരള അതിര്ത്തിയായ വിളവന്കോട്, കുഴിത്തുറ, മരുതംപാറ സ്വദേശിയായ വസന്തന്റെ 14 വയസ്സുള്ള മകള് അബീക്ഷയ്ക്കാണ് മരുന്നുകള് എത്തിച്ചു നല്കിയത്.
വൃക്ക സംബന്ധമായ അസുഖത്താല് തിരുവനന്തപുരം എസ്എടി ആശുപത്രിയില് ചികിത്സയിലുള്ള അബീക്ഷ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിലെ അംഗമാണ്. തിരുവനന്തപുരത്തു പ്രവര്ത്തിക്കുന്ന ചെറുമണ്ണൂര് ചാരിറ്റബിള് വെല്ഫെയര് സൊസൈറ്റി അബീക്ഷയ്ക്ക് എല്ലാ മാസവും മരുന്ന് എത്തിച്ചു നല്കുമായിരുന്നു.
ലോക്കഡോണ് മൂലം മരുന്നെത്തിക്കുന്നതില് ബുദ്ധിമുട്ടായപ്പോഴാണ് ന്യൂ ജനറേഷന് ബാങ്ക് ആന്റ് ഇന്ഷ്വറന്സ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം ബിനു കവറടി, സുധീഷ് റൊസാരിയോ എന്നിവര് വഴി കേരള യുവജന കമ്മീഷന് ചെയര്പേഴ്സണ് ചിന്താ ജെറോമിന്റെ സഹായം തേടിയത്.
മരുന്ന് ഞായറാഴ്ച്ച സൊസൈറ്റിയുടെ ബി ഒണ് ഏരിയാ കമ്മിറ്റി പ്രവര്ത്തകര്ക്ക് എത്തിച്ചു നല്കി. ഏരിയ പ്രസിഡന്റ് എഡ്വിന് സാമ്രാജ്, സെക്രട്ടറി രാജേഷ് രവീന്ദ്രന് എന്നിവര് ചേര്ന്ന് അബീക്ഷയുടെ വീട്ടില് മരുന്നെത്തിച്ചു. ചേറുമണ്ണൂര് ചാരിറ്റബിള് വെല്ഫെയര് സൊസൈറ്റി സെന്ട്രല് പ്രസിഡന്റ് ജെ വിമല്ജോസ്, സെക്രട്ടറി എസ് ഷജീര്, ട്രഷറര് ടി മനോജ്കുമാര് എന്നിവരുടെ നേതൃത്വത്തിലാണ് മരുന്നെത്തിച്ചത്
Credits Kerala || Deshabhimani Online News https://ift.tt/39zEYBU
Comments