വീട്ടുനിരീക്ഷണം ഏറ്റവും ഫലപ്രദം കേരളത്തിൽ; ഒരാൾക്കുപോലും രോഗം പകർന്നില്ല

തിരുവനന്തപുരം > പുറത്തുനിന്ന് എത്തുന്നവര്ക്ക് ഏർപ്പെടുത്തുന്ന വീട്ടുനിരീക്ഷണം രാജ്യത്ത് ഏറ്റവും ഫലപ്രദം കേരളത്തില്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള 93 ശതമാനം പേരിൽനിന്നും ഒരാൾക്കുപോലും രോഗം പകർന്നിട്ടില്ല. കുടിവെള്ള ലഭ്യത, ശുചിത്വനിലവാരം, വീട്ടിലുള്ളവരുടെഎണ്ണം, ശുചിമുറി, വീടുകളുടെ ഘടന എന്നിവ താരതമ്യം ചെയ്താണ് കേരളം വീട്ടുനിരീക്ഷണത്തിന് അനുയോജ്യമാണെന്ന് വിദ​ഗ്ധര് ചൂണ്ടിക്കാട്ടുന്നത്. ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള 1,84,657 പേരിൽ 1,81,876 പേരും വീടുകളിലാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേർ വീട്ടുനിരീക്ഷണത്തില് –-30,709 പേർ.

ദേശീയ സാമ്പിൾ സർവേ പ്രകാരം കേരളത്തിൽ ഒരു വീട്ടിലെ താമസക്കാരുടെ എണ്ണം ശരാശരി 3.8 ആണ്. രാജ്യത്തിത് 4.3ഉം. വീട്ടില് താമസയോ​ഗ്യമായ മുറികളുടെ എണ്ണം രാജ്യത്ത് 2.1 ആണെങ്കിൽ കേരളത്തിൽ 3.81. ഒരാൾക്ക് ഒരു മുറിയെന്ന ലഭ്യത വീട്ടുനിരീക്ഷണത്തിന് കേരളത്തെ അനുയോജ്യമാക്കുന്നു. കേരളത്തിൽ 93.8 ശതമാനം കുടുംബവും സ്വതന്ത്ര വീടുകളിലാണ് താമസിക്കുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം വീടും നിലവാരമുള്ളതും 84.5 ശതമാനം വീടും നല്ല വായുസഞ്ചാരമുള്ള മുറികളോടു കൂടിയതുമാണ്. രാജ്യത്ത് 51.7 ശതമാനം വീടുകളിലാണ് കുടിവെള്ള ലഭ്യതയുള്ളതെങ്കിൽ കേരളത്തിലിത് 82.5 ശതമാനമാണ്. സംസ്ഥാനത്തെ 71 ശതമാനം വീടും കിണർ വെള്ളമാണ് ഉപയോഗിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടിയ നിരക്കാണിത്. ശുചിത്വ നിലവാരത്തിലും കേരളം മുന്നിലാണ്. 86 ശതമാനം കുടുംബവും തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നു. രാജ്യത്ത് ഇത് 7.7 ശതമാനം മാത്രം.

കേരളത്തിൽ 95.6 ശതമാനം വീട്ടിലും വീട്ടിനകത്തോ പരിസരത്തോ കക്കൂസും കുളിമുറിയുമുണ്ട്. 87.8 ശതമാനം കക്കൂസിലും വെള്ളവും സോപ്പും ലഭ്യമാണ്. രാജ്യത്തിത് 76.6 ശതമാനമാണ്. 2015–-16ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 97.5 ശതമാനം വീട്ടിലും മൊബൈൽ ഫോണുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2VCHcKY

Comments

Archive

Contact Form

Send