സിബിഎസ്ഇ പരീക്ഷാ ഫലം: വെബ്‌സൈറ്റ് തകരാറില്‍ പരാതിയുമായി വിദ്യാര്‍ഥികള്‍
ന്യൂഡല്ഹി> ഫലം പ്രഖ്യാപിച്ച് മണിക്കൂറുകള് കഴിഞ്ഞിട്ടും സിബിഎസ്ഇ ഹയര് സെക്കന്ററി പരീക്ഷയുടെ മാര്ക്ക് വിവരങ്ങള് അറിയാന് കഴിയാതെ വിദ്യാര്ഥികള്. ഫലമറിയാനായിആളുകള് വലിയ തോതില് വെബ്സൈറ്റില് കയറിയതോടെ വെബ്സൈറ്റ് ജാമാവുകയായിരുന്നു.
മുഴുവന് ലിങ്കുകളുടേയും അവസ്ഥ ഇതായതോടെ വിദ്യാര്ഥികളും പരാതികളുമായി രംഗത്തെത്തി. സൈറ്റില് ക്ലിക്ക് ചെയ്യുന്ന സമയം ലോഡാവാത്ത അവസ്ഥയാണുള്ള ത്. ഇന്ന് ഉച്ചയോടെയാണ് ഫലം പ്രഖ്യാപിച്ചത്.
88.78 ശതമാനമാണ് വിജയം. 92.15 ശതമാനം പെണ്കുട്ടികളും 86.15 ശതമാനം ആണ്കുട്ടികളും വിജയിച്ചു.
Credits National || Deshabhimani Online News https://ift.tt/3eqlL6c
Comments