കാടാമ്പുഴ ക്ഷേത്രത്തിൽ ദർശനം നിർത്തിവെച്ചു
വളാഞ്ചേരി> കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ കോവിഡ് 19 വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി നിലവിലുള്ള ക്ഷേത്രദർശന സൗകര്യം ജൂലൈ 4 ശനിയാഴ്ച മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തി വെച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ഭക്തജനങ്ങൾക്ക് ഓൺലൈൻ മുഖേനയും മണിഓർഡർ, ചെക്ക്, ഡി ഡി എന്നിവ മുഖേനയും വഴിപാടുകൾ കഴിപ്പിക്കുന്നതിനുള്ള സൗകര്യം തുടർന്നും ലഭ്യമായിരിക്കും
Credits Kerala || Deshabhimani Online News https://ift.tt/3gqIIHQ
Comments