കൊച്ചിയിൽ വള്ളം മറിഞ്ഞ് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

കൊച്ചി > കൊച്ചി മുളവുകാട് വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എളമക്കര സ്വദേശി അഡ്വ.കെ എൽ ശ്യാം, ആലുവ കണിയാംകുന്ന് സ്വദേശി സഞ്ജയ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മുളവുകാട് സിസിലി ബോട്ടുജെട്ടിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറരയ്ക്കാണ് അപകടം നടന്നത്.

മുളവുകാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു മൂവരും. ഇതിനിടെ, തുരുത്തു കാണാനിറങ്ങിയതായിരുന്നു ഇവർ. സുഹൃത്തിനെ തുരുത്തിൽ നിർത്തി വഞ്ചിയിൽ മൂവരും സിസിലി ജെട്ടി ഭാഗത്തേക്ക് മടങ്ങിവരുമ്പോഴാണ് വള്ളം മറിഞ്ഞത്. വള്ളത്തിൽ ശ്യാമിനും സഞ്ജുവിനും ഒപ്പം കുമ്പളം സ്വദേശിയായ സുഹൃത്ത് ലിജോയും ഉണ്ടായിരുന്നു. വള്ളം മറിഞ്ഞതോടെ സഞ്ജുവും ശ്യാമും വെള്ളത്തിൽ മുങ്ങി. ഏറെ നേരം ലിജോ ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇരുവരും മുങ്ങിപ്പോയതോടെ ലിജോ നീന്തി കരയിലെത്തുകയായിരുന്നു.

മുളവുകാട് പൊലീസിന്റെയും ഫയർഫോഴ്സ് സ്കൂബ ടീമിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jmzHly

Comments

Archive

Contact Form

Send