നിലമ്പൂരില്‍ ഒന്നര കോടിയുടെ കള്ളപ്പണം പിടികൂടി
എടക്കര> രേഖകളില്ലാത്ത ഒന്നര കോടി രൂപ നിലമ്പൂരില് നിന്നും പിടികൂടി. എടപ്പാള് സ്വദേശികളുടെ രണ്ട് ലോറികളില് നിന്നാണ് 1,57, 50,000 രൂപ പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്ന് പെരിന്തല്മണ്ണ എഎസ്പി യുടെ നിര്ദേശപ്രകാരമാണ് ഹൈവെ പോലീസ് ലോറികള് പരിശോധിച്ചത്. നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
മലഞ്ചരക്ക് വ്യാപാരികളെന്നാണ് ലോറി ജീവനക്കാര് മൊഴി നല്കിയിരിക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/2OzVnwq
Comments