അനുമതിപത്രം പിൻവലിച്ചത്‌ ശരിവെച്ചു; വർക്കല എസ്‌ ആർ മെഡിക്കൽ കോളേജിന്റെ അപ്പീൽ ഹൈക്കോടതി തള്ളി


കൊച്ചി> വർക്കല എസ് ആർ മെഡിക്കൽ കോളജിന്റെ അനുമതിപത്രം പിൻവലിച്ചത് ഹൈക്കോടതി ശരിവെച്ചു. സർക്കാർ നടപടി ചോദ്യം ചെയ്ത് കോളജ് മാനേജ്മെൻറ് സമർപ്പിച്ച അപ്പീൽ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് തള്ളി.

വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന മെഡിക്കൽ കൗൺസിലിന്റേതടക്കമുള്ള റിപ്പോർട്ടുകൾ പരിഗണിച്ച് അനുമതിപത്രം പിൻവലിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരിനോട് നിർദേശിക്കുകയായിരുന്നു.

ഒപ്പം വിദ്യാർത്ഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റുന്നതിനുള്ള ശുപാർശ സമർപ്പിക്കാനും നിർദേശിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു സംസ്ഥാന സർക്കാർ അനുമതിപത്രം പിൻവലിച്ചത്. 2016‐-17 ബാച്ചിൽ മാത്രമാണ് കോളജിൽ പ്രവേശനം അനുവദിച്ചത്. മാനേജ്മെന്റിന്റെ ഹർജി സിംഗിൾ ബഞ്ച് നേരത്തെ തള്ളിയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/322rxbA

Comments

Archive

Contact Form

Send