ലക്ഷദ്വീപിൽ നിന്നും ശസ്ത്രക്രിയക്കെത്തിച്ച കുഞ്ഞ് മരിച്ചു
കൊച്ചി > ഹൃദയശസ്ത്രക്രിയയ്ക്ക് ലക്ഷദ്വീപിൽനിന്ന് കൊച്ചിയിൽ എത്തിച്ച നവജാതശിശു മരിച്ചു. ഒൻപതു ദിവസം പ്രായമായ കുഞ്ഞിനെ ഹെലികോപ്റ്ററിൽ അൽപംമുമ്പാണ് എത്തിച്ചത്. ലിസി ആശുപത്രിയിലേക്കുളള യാത്രാമധ്യേ കുട്ടിയുടെ നില വഷളായിരുന്നു. തുടർന്ന് അടിയന്തിരമായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ഹൃദയത്തിൽനിന്ന് പുറത്തേക്ക് വരുന്ന രക്തത്തിൽ അശുദ്ധരക്തവും കലരുന്നതാണ് കുട്ടിയുടെ പ്രശ്നം. അടിയന്തിര ശസ്ത്രക്രിയ ആവശ്യമായതിനാൽ ലക്ഷദ്വീപ് അഡ്മിനിസ്ടേഷന്റെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കുകയായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/2ZYmZ4P
Comments