വ്യാജവാർത്ത കൊടുത്തിട്ടും ഖേദം പ്രകടിപ്പിക്കാതെ ഏഷ്യാനെറ്റ്; "പിശക്' പറ്റിയപ്പോൾ പിൻവലിച്ചെന്ന് അവതാരകൻ

കൊച്ചി > സ്വർണ്ണക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്നയാളെ സിപിഐ എം പ്രവർത്തകനാക്കിയ വ്യാജ വാർത്ത പിൻവലിച്ച് ഏഷ്യാനെറ്റ്. ഒളിവിൽ കഴിയുന്ന സന്ദീപ് നായർ സിപിഐ എം ബ്രാഞ്ച് കമ്മിറ്റിയംഗമാണെന്ന് സന്ദീപിന്റെ അമ്മ ഉഷ പറഞ്ഞുവെന്നാണ് ഏഷ്യാനെറ്റ് വാർത്ത നൽകിയത്. എന്നാൽ താൻ സിപിഐ എം അംഗമാണെന്നായിരുന്നു ഉഷ യഥാർത്ഥത്തിൽ പറഞ്ഞത്. എഡിറ്റ് ചെയ്ത വീഡിയോ സംപ്രേക്ഷണം ചെയ്തുകൊണ്ടാണ് ഏഷ്യാനെറ്റ് നുണ പ്രചരണം നടത്തിയത്.

എന്നാൽ സന്ദീപ് ബിജെപിക്കാരൻ തന്നെയാണെന്നും, തന്റെ പേരിൽ വ്യാജ വാർത്ത നൽകിയ ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉഷ പറഞ്ഞതോടെ ഏഷ്യാനെറ്റ് വാർത്ത പൊളിഞ്ഞു. ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ പങ്കെടുത്ത എം സ്വരാജ് എംഎൽഎ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചാനൽ ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾക്ക് പിശക് പറ്റിയതാണെന്നും ഉഷ തങ്ങളെ വിളിച്ച് പറഞ്ഞപ്പോൾ മുൻപ് നൽകിയ വാർത്ത പിൻവലിച്ചെന്നും അവതാരകൻ മറുപടി നൽകി. ഖേദം പ്രകടിപ്പിക്കാനോ വീഡിയോയുടെ ഒരു ഭാഗം കട്ട് ചെയ്ത് കൊടുത്തതാണെന്ന് സമ്മതിക്കാനോ അവതാരകൻ തയ്യാറായില്ല.



Credits Kerala || Deshabhimani ​Online ​News https://ift.tt/3eedXEy

Comments

Archive

Contact Form

Send